SignIn
Kerala Kaumudi Online
Thursday, 22 October 2026 7.08 PM IST

ട്രംപിന്റെ നടപടി മനുഷ്യാവകാശ ലംഘനം

kv

തൃശൂർ: ഇന്ത്യൻ കൂടിയേറ്റ തൊഴിലാളികൾക്കെതിരെയുള്ള ട്രംപിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും ഇക്കാര്യത്തിൽ മോദി സർക്കാരിന്റെ പ്രതികരണം പ്രതിഷേധാർഹമാണെന്നും കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.അബ്ദുൾ ഖാദർ. കൂടിയേറ്റ തൊഴിലാളികളെ ചങ്ങലയ്ക്കിട്ട് 40 മണിക്കൂർ സൈനിക വിമാനങ്ങളിൽ പ്രാഥമിക സൗകര്യം പോലും നിഷേധിച്ചായിരുന്നു ഇന്ത്യയിലെത്തിച്ചത്. ഐക്യരാഷ്ട്ര സഭയുടെ കൂടിയേറ്റം സംബന്ധിച്ച കൺവെൻഷന്റെ പ്രമേയങ്ങൾക്കെതിരാണിത്. ട്രംപിനോടല്ല രാജ്യത്തെ പൗരന്മാരോടാണ് കേന്ദ്ര സർക്കാരിന് വിധേയത്വം വേണ്ടത്. അമേരിക്കൻ നയങ്ങളോട് വിനീത ദാസ്യം കാണിക്കുന്ന സാമ്രാജ്യത്വ പക്ഷപാതിത്വം രാജ്യപാരമ്പര്യത്തിനെതിരാണ്. അമേരിക്കയിലെ ഇന്ത്യൻ പ്രവാസി തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കാൻ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL