SignIn
Kerala Kaumudi Online
Thursday, 22 October 2026 6.10 PM IST

ഷിബുവിന് അനുമോദന പ്രവാഹം

shaju

ചാലക്കുടി: ചെയർമാൻ സ്ഥാനം ഏറ്റെടുത്ത ഷിബു വാലപ്പനെ അനുമോദിക്കാൻ നഗരസഭ കൗൺസിൽ ഹാളിൽ എത്തിയത് നൂറുകണക്കിന് ആളുകൾ. എതിർ സ്ഥാനാർത്ഥി സി.എസ്.സുരേഷ് ആദ്യമായി അനുമോദനം അർപ്പിച്ചു. തുടർന്ന് മുൻ ചെയർമാന്മാരായ എബി ജോർജ്, വി.ഒ.പൈലപ്പൻ, അഡ്വ. ബിജു ചിറയത്ത് തുടങ്ങിയവർ അനുമോദിച്ചു. വാലപ്പൻ ഫാമിലി ട്രസ്റ്റ് പ്രതിനിധി ഷാജു വാലപ്പൻ പൂച്ചെണ്ട് നൽകി അനുമോദിച്ചു. തുടർന്ന് ഷിബു മാതാപിതാക്കളായ മേരി - മാത്തുണ്ണി ദമ്പതിമാരുടെ അനുഗ്രഹം വാങ്ങി. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണി പുല്ലൻ, പരിയാരം ബ്ലോക്ക് പ്രസിഡന്റ് എം.ടി.ഡേവിസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ എന്നിവരും ഹാരമണിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL