
വടക്കാഞ്ചേരി: റഷ്യയിലെത്തി കൂലിപ്പട്ടാളത്തിലകപ്പെട്ട രണ്ട് യുവാക്കളിൽ യുക്രൈൻ സൈന്യത്തിന്റെ ഡ്രോൺ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തെക്കുംകര കുത്തുപാറ തെക്കേമുറിയിൽ കുരിയന്റെ മകൻ ജെയിനിനെ (27) സന്ദർശിച്ച് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ. എംബസി ഓഫീസർ ബവീഷിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് സംഘം ഉറപ്പു നൽകി. നാട്ടിലെത്തിക്കാൻ നടപടിക്രമങ്ങൾ നടന്നുവരികയാണെന്ന് അറിയിച്ചു. റഷ്യൻ എംബസി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, കേന്ദ്രമന്ത്രിമാർ, അടൂർ പ്രകാശ് എം.പി. എന്നിവർക്ക് നേരത്തെ ബന്ധുക്കൾ പരാതി നൽകുകയും, കേരള കൗമുദി യുവാവിന്റെ കൊടിയ ദുരിതം വാർത്തയാക്കുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |