
തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ നടക്കുന്ന 37-ാം കേരള ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് സമ്മേളന നഗരിയിലെ എം.എസ്. സ്വാമിനാഥൻ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. യുവശാസ്ത്ര ഗവേഷകർക്കായുള്ള പുരസ്കാരങ്ങളായ മുഖ്യമന്ത്രിയുടെ സ്വർണമെഡൽ ഡോ. എസ്. വാസുദേവ് അവാർഡ്, ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ, മികച്ച ഗവേഷകനുള്ള അവാർഡ് എന്നിവയും മുഖ്യമന്ത്രി നൽകും. മന്ത്രി കെ. രാജൻ പ്രബന്ധങ്ങളുടെയും ഗവേഷണ പോസ്റ്ററുകളുടെയും സമാഹാരം പ്രകാശിപ്പിക്കും. പ്രൊഫ. കെ.പി സുധീർ അദ്ധ്യക്ഷനാകും. പ്രൊഫ. എം.കെ ജയരാജ്, ഡോ. ബി. അശോക്, എം.സി. ദത്തൻ, പ്രൊഫ. എ. സാബു, ഡോ. സി.എസ് കണ്ണൻ വാര്യർ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |