തൃശൂർ: ശാസ്ത്രബോധം നേടിയ പലരും ചില ജൽപ്പനങ്ങളുടെ പിറകെ പോകുന്ന കാലമാണിതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്. വെള്ളാനിക്കര കാർഷിക സർവകലാശാല ക്യാമ്പസിൽ നടക്കുന്ന 37ാം കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായുള്ള ദേശീയ ശാസ്ത്ര പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധികാരികമായി ശാസ്ത്രമേഖലയിലെ വിഷയങ്ങളും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എ.യു രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ അദ്ധ്യക്ഷനായി. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. വിനയൻ, കെ.എസ്.സി.എസ്.ടി.ഇ ജനറൽ കൺവീനർ പ്രൊഫ. എ. സാബു ,ഡോ. പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |