
തൃശൂർ: കലാസാംസ്കാരിക സംഘടനയായ ഗ്രീൻ വയലൻസ് സ്കൂൾ ഒഫ് ആർട്സ് ആൻഡ് ലിറ്ററേച്ചറിന്റെ 37-ാം വാർഷിക സമ്മേളനം നാളെ വൈകീട്ട് 6 ന് കേരള സാഹിത്യ അക്കാഡമിയിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും. ഡോ. എ.സി. ജോസ് അദ്ധ്യക്ഷനാകും. ഇ.ഡി. ഡേവിസ് മുഖ്യപ്രഭാഷണം നടത്തും. ലിംന മനോജ്, സനോജ് കെ. പോൾ, പി.പി. ഡേവിസ് എന്നിവർ പങ്കെടുക്കും. കലാപ്രതിഭകളെ അനുമോദിക്കും. വൈകിട്ട് 3.30ന് കരോക്കെ ഗാനമേളയും നൃത്ത സന്ധ്യയും. വാർത്താ സമ്മേളനത്തിൽ ഡോ. എ.സി. ജോസ്, റോയ് പി. ജോസഫ്, ആന്റണി കൊള്ളാന്നൂർ, തോമസ് വി. ആന്റണി പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |