SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

പെറ്റ് സി.ടി സ്‌കാൻ, ബ്ലോക്ക് ഉദ്ഘാടനം

amala
അമലയിൽ ആധുനിക പെറ്റ് സി.ടി സ്‌കാനിന്റെയും ന്യൂക്ലിയർ മെഡിസിൻ വിഭാഗം ബ്ലോക്കിന്റെയും ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിക്കുന്നു.

തൃശൂർ: അമലയിൽ ആധുനിക പെറ്റ് സി.ടി സ്‌കാനിന്റെയും ന്യൂക്ലിയർ മെഡിസിൻ വിഭാഗം ബ്ലോക്കിന്റെയും ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. ജീവജലത്തിനൊരു മൺപാത്രം പദ്ധതിയുടെ ഉദ്ഘാടനവും അമല ആരോഗ്യമാസിയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ദേവമാതാ എജുക്കേഷൻ കൗൺസിലർ റവ.ഫാ. സന്തോഷ് മുണ്ടന്മാണി, ഫാ. ജൂലിയസ് അറക്കൽ, ഫാ. ജയ്‌സൺ മുണ്ടന്മാണി, ഡോ. സിബു ബി. ജേക്കബ് എന്നിവർ സംസാരിച്ചു. ഏറ്റവും ആധുനിക സീമൻസ് ബയോഗ്രാഫ് ഹോറിസൺ പെറ്റ് സി.ടിയാണ് അമലയിൽ സ്ഥാപിച്ചിട്ടുള്ളത്. നല്ല ഇമേജ് ക്വാളിറ്റിയും റേഡിയേഷന്റെ അളവ് വളരെ കുറയ്ക്കാനും ഈ മെഷീൻ സഹായകമാണ്.

കാപ്

അമലയിൽ ആധുനിക പെറ്റ് സി.ടി സ്‌കാനിന്റെയും ന്യൂക്ലിയർ മെഡിസിൻ വിഭാഗം ബ്ലോക്കിന്റെയും ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL