തൃശൂർ: രസായന ഗുണമുള്ള നെല്ലിക്ക ജ്യൂസുകൾ ശീലമാക്കുന്നത് ജരാനരകൾ ബാധിക്കാതിരിക്കുന്നതിനും രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും സഹായകമാകുമെന്ന് മന്ത്രി അഡ്വ.കെ രാജൻ. ആരോഗ്യ സംരക്ഷണത്തിന് നെല്ലിക്കയുടെ പ്രാധാന്യം പൊതുജനങ്ങളെ ബോധവാൻമാരാക്കുന്നതിനുവേണ്ടി സംസ്ഥാന ഔഷധസസ്യബോർഡും ഔഷധിയും സംയുക്തമായി ഉണ്ടാക്കിയ വിവിധ ജ്യൂസുകളുടെ പവലിയൻ ശാസ്ത്ര കോൺഗ്രസിൽ മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഔഷധ സസ്യ ബോർഡ് സി.ഇ.ഒ യും ഔഷധി മാനേജിംഗ് ഡയറക്ടറുമായ ഡോ. ടി. കെ.ഹൃദീക് അദ്ധ്യക്ഷത വഹിച്ചു. ഔഷധി പഞ്ചകർമ്മ സൂപ്രണ്ട് ഡോ.കെ.എസ്. രജിതൻ, ഔഷധ സസ്യ ബോർഡ് സയന്റിഫിക് ഓഫീസർ ഡോ. പയസ് ഒ. എൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |