തൃശൂർ: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് സംസ്ഥാന എക്‌സൈസ് വകുപ്പും മണ്ണുത്തി ഡോൺ ബോസ്‌കോ ഡ്രീം പ്രൊജക്ടും സംയുക്തമായി നൽകുന്ന കോളേജ് തല പുരസ്‌കാരം സെന്റ് തോമസ് കോളേജിന്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് കോളേജിനും ഐ.എച്ച്.ആർ.ഡി കോളേജിനും പ്രത്യേക പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഡോൺ ബോസ്‌കോ ഡ്രീം പ്രൊജക്ട് ചെയർമാൻ ഫാ. സിറിൾ എടമനയിൽ നിന്ന് സെന്റ് തോമസ് പ്രിൻസിപ്പൽ ഡോ. മാർട്ടിൻ കൊളമ്പ്രത്ത്, ഡോ. വിമല ജോൺ, ഡോ. ഡെയ്‌സൻ പാണേങ്ങാടൻ, എൻ.എസ്.എസ് വളണ്ടിയേഴ്‌സ്, എൻ.സി.സി കേഡറ്റ്‌സ് എന്നിവർ ഏറ്റുവാങ്ങി. ഡോ. എ. അൻസാർ, വി. സതീഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |