തൃശൂർ: 37-ാം കേരള ശാസ്ത്ര കോൺഗ്രസ് പ്രതിനിധികളുടെ മനസ് കവർന്ന് 'ശാസ്ത്ര' നൃത്തം. ചലച്ചിത്ര താരം മഹാലക്ഷ്മിയും സംഘവും അവതരിപ്പിച്ച റിഫ്ളക്ഷൻ മീമാംസ നൃത്തമാണ് ശ്രദ്ധനേടിയത്. ആറ്റവും ഗ്രാവിറ്റിയും ക്വാന്റം മെക്കാനിസവും റിലേറ്റിവിറ്റി തിയറിയുടെ താളത്തിനൊത്ത് നർത്തകിമാർ ചുവടുവച്ചപ്പോൾ ആസ്വാദകർക്ക് നവ്യാനുഭവമായി. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ നാലു വിഭാഗങ്ങളിൽ നിന്നുള്ള ആശയങ്ങൾ ഉൾകൊണ്ട ദൃശ്യാവിഷ്കാരമായിരുന്നു നൃത്തം. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വളർച്ചയും ചുവടുകളിലൂടെ നൃത്തസംഘം അവതരിപ്പിച്ചു. ശാസ്ത്ര പുരോഗതിയെ അന്ധവിശ്വാസങ്ങൾ കൊണ്ട് തടയരുതെന്ന സന്ദേശം ഉയർത്തിക്കൊണ്ടായിരുന്നു നൃത്തത്തിന്റെ സമാപനം. നിറഞ്ഞ കരാഘോഷങ്ങളോടെയായിരുന്നു സദസ് ഈ നൃത്തശിൽപ്പത്തെ സ്വീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |