SignIn
Kerala Kaumudi Online
Thursday, 22 October 2026 6.10 PM IST

ബഡ്ജറ്റ് ആവർത്തനം

b

തൃശൂർ: പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ബഡ്ജറ്റ് അനുവദിച്ച 2391.13 കോടി കഴിഞ്ഞ ബഡ്ജറ്റിന്റെ ആവർത്തനമാണെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി. പുതിയ നിർദേശങ്ങളും പദ്ധതികളും ഇല്ലാത്ത ബഡ്ജറ്റ് നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ വഞ്ചിക്കുന്നതാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്ന് 84. 28 കോടി മാത്രമാണുള്ളത്. ആയിരക്കണക്കിന് അദ്ധ്യാപകരുടെ നിയമന അംഗീകാരത്തിന് നിർദേശങ്ങളൊന്നുമില്ല. പ്രീപ്രൈമറി മേഖലയെ അവഗണിച്ചുവെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി.കെ. ജയപ്രകാശ് അദ്ധ്യക്ഷനായി. കെ.എസ്. സുഹൈർ, പി.സി. ശ്രീപദ്മനാഭൻ, ഷാഹിദ റഹ്മാൻ, സാജു ജോർജ്, കെ.ജെ. ജോബി, എ.എം. ജയ്‌സൺ, സി.ആർ. ജിജോ, റെയ്ജു പോൾ, ജെസ്ലിൻ ജോർജ്, എം.ജെ. ഷാജി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL