
ചേർപ്പ്: തായംകുളങ്ങര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ മഹോത്സവം നാളെ. പുലർച്ചെ 3ന് നടതുറക്കൽ, 5ന് ഉഷപ്പൂജ, ക്ഷേത്രം തന്ത്രി കെ.പി.സി.വിഷ്ണു ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ വിവിധ ദ്രവ്യങ്ങളെ കൊണ്ട് അഭിഷേകങ്ങൾ, പറ നിറയ്ക്കൽ, വിവിധ സമാജങ്ങളുടെ കാവടിയാട്ടം ക്ഷേത്ര നടവഴിയിൽ പകലും രാത്രിയും ഉണ്ടാകും. ഉച്ചതിരിഞ്ഞ് കാഴ്ച ശീവേലി, എഴുന്നള്ളിപ്പ്, പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം, രുവനം ശങ്കര നാരായണൻ മാരാരുടെ നേതൃത്വത്തിൽ തായമ്പക, രാത്രി 2ന് കേളി, പറ്റ്, വിളക്കെഴുന്നള്ളിപ്പ്, പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, തുടർന്ന് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം എന്നിവയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |