തൃശൂർ: ബ്രഹ്മശ്രീ ബോധാനന്ദ സ്വാമികളുടെ ജന്മദിനം കൂർക്കഞ്ചേരിഎസ്.എൻ.ബി.പി യോഗത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. മാഹേശ്വര ക്ഷേത്രം മേൽശാന്തി ഗുരുജ്ഞാനം കണ്ണൻ(കെ.എം.ദിലീപ് കുമാർ) ശാന്തിയുടെ നേതൃത്വത്തിൽ പൂജകളും മണ്ഡപത്തിൽ സമൂഹ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് വിനേഷ് തയ്യിൽ, വൈസ് പ്രസിഡന്റ് കെ.കെ.ജയൻകൂനമ്പാടൻ, സെക്രട്ടറി കെ.കെ.മുകുന്ദൻ കുരുമ്പേപറമ്പിൽ, അസി.സെക്രട്ടറി സന്തോഷ് കിളവൻ പറമ്പിൽ, ട്രഷറർ സുനിൽ കുമാർ പയ്യപ്പാടൻ, കൺവീനർ പി.ബി.അനൂപ് കുമാർ പാമ്പുംക്കാട്ടിൽ, ഭരണസമിതി അംഗങ്ങളായ സദാനന്ദൻ വാഴപ്പുള്ളി, ഉന്മേഷ് പാറയിൽ, കെ.ആർ.മോഹനൻ കാട്ടുങ്ങൽ, ജീനേഷ് കെ.വിശ്വനാഥൻ, പ്രസന്നൻ കോലഴിക്കാരൻ, കെ.കെ.പ്രകാശൻ കൂട്ടാല, ടി.ആർ.രഞ്ചു തൈപ്പറമ്പത്ത് , പ്രസാദ് പരാരത്ത് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |