SignIn
Kerala Kaumudi Online
Thursday, 22 October 2026 5.11 PM IST

തീ വീഴുങ്ങിയ കാട്ടിൽ തഴച്ച് വളർന്ന് മരങ്ങൾ

forest-
കൊറ്റമ്പത്തൂരിലെ സ്വാഭാവികവനം



നട്ടുപിടിപ്പിച്ചത് 5 ലക്ഷം മരങ്ങൾ

തൃശൂർ: കാട്ടുതീയിൽ വനപാലകർ വെന്തുമരിക്കുന്ന കേരളത്തിലെ ആദ്യദുരന്തം അഞ്ചാണ്ടിലെത്തുമ്പോൾ എരിഞ്ഞൊടുങ്ങിയ കൊറ്റമ്പത്തൂർ വനത്തിൽ തളിർത്ത് തഴച്ചു വളരുകയാണ് അഞ്ച് ലക്ഷത്തിലേറെ മരങ്ങൾ !

വന്യമൃഗങ്ങൾ മനുഷ്യജീവനെ കടിച്ചുകീറുമ്പോൾ, വനംവകുപ്പ് നട്ടുവളർത്തിയ ഈ സ്വാഭാവിക വനത്തിൽ നിന്ന് മൃഗങ്ങൾ നാട്ടിലിറങ്ങാറില്ല. മരുത്, പ്‌ളാവ്, ഞാവൽ, കുമിഴ്, പേര, നെല്ലി, ആഞ്ഞിലി... പലതും കായ്ക്കാൻ തുടങ്ങി. കാട്ടുതീ പടരാൻ വഴിയൊരുക്കുന്ന പുല്ലും മറ്റും നീക്കിയാണ് നാലുവർഷം മുൻപ് വനമൊരുക്കിയത്. ജലലഭ്യത കൂട്ടാനായി കുളങ്ങളും ചെക്ക് ഡാമും നിർമ്മിച്ചു. ഭൂഗർഭ ജലവിതാനം ഉയർന്നു. മണ്ണ് ഫലഭൂയിഷ്ഠമായി. കാട് സ്വാഭാവിക സന്തുലനാവസ്ഥയിലായി. 2020 ഫെബ്രുവരി 16ന് വൈകിട്ടായിരുന്നു ഹെക്ടർ കണക്കിന് കാട് നശിച്ചത്. തുടർന്ന് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് പാട്ടത്തിന് കൊടുത്ത ഭൂമി വനം വകുപ്പ് തിരികെ ഏറ്റെടുത്തു.


എരിതീയിൽ എണ്ണയായി അധിനിവേശ മരങ്ങൾ

അധിനിവേശ മരങ്ങളായ അക്കേഷ്യയും യൂക്കാലിപ്റ്റസും അടക്കമുള്ള പ്‌ളാന്റേഷനുകൾ എരിതീയിൽ എണ്ണയായി. ഈ മരങ്ങൾ നീക്കിയാണ് വനമൊരുക്കിയത്. യൂക്കാലിപ്റ്റസ് എണ്ണയുടെ സാന്നിദ്ധ്യമുള്ള മരമായതിനാൽ പച്ചയ്ക്ക് പോലും കത്തും. ഇവ ജലക്ഷാമം രൂക്ഷമാക്കും. മറ്റ് മരങ്ങളിലേക്കും പടരും. മൂന്നാർ വന്യജീവി ഡിവിഷനിലെ ഷോല നാഷണൽ പാർക്കിൽപെട്ട കുറിഞ്ഞിമല സാംഗ്ച്വറിയിൽ 2016-17ൽ എട്ടിടങ്ങളിലായി 180 ഹെക്ടർ വനത്തിൽ തീ പടർന്നിരുന്നു. യൂക്കാലിപ്റ്റസ് പ്‌ളാന്റേഷനാണ് ആ പ്രദേശങ്ങളെന്ന് അന്നത്തെ വനം മന്ത്രിയും നിയമസഭയിൽ വ്യക്തമാക്കി.


വനവത്കരണം നാല് ഘട്ടം

വനമാക്കിയത്: എച്ച്.എൻ.എല്ലിൽ നിന്നേറ്റെടുത്ത 475.5 ഹെക്ടർ അടക്കം 600 ഓളം ഹെക്ടർ
പാട്ടക്കാലാവധി : 20 വർഷം
പ്‌ളാന്റേഷൻ ഉണ്ടായിരുന്നത് : 200 ഹെക്ടറിൽ
ചെലവ്: 18 കോടിരൂപ
സഹായം: നബാർഡ്



സ്വാഭാവിക വനം ഒരുക്കിയതോടെ മൃഗങ്ങൾ കാടിറങ്ങുന്നത് വളരെ കുറഞ്ഞു. കാട്ടുതീയും ഒഴിവായി.

മനോജ് ദാമോദരൻ
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ
വടക്കാഞ്ചേരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL