
കൊടുങ്ങല്ലൂർ: തിരുവനന്തപുരത്തെ അഭിഭാഷക സമരത്തിന് ഐക്യദാർഢ്യം. ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിഭാഷക സംരക്ഷ നിയമം നടപ്പിലാക്കുക, അഭിഭാഷക ക്ഷേമനിധി മുപ്പത് ലക്ഷമാക്കുക, അന്യായമായ കോർട്ട് ഫീ വർദ്ധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിന് ലോയേഴ്‌സ് കോൺഗ്രസ് കൊടുങ്ങല്ലൂരിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. അഡ്വ. പി.എച്ച്. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.എം. മൊഹിയുദ്ധീൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ടി.ജി.ഷാജു, കെ.പി. മനോജ്, ഷാഹുൽ ഹമീദ്, സഞ്ജയ് പി. രാമൻകുളത്ത്, കെ.കെ.കവിത, ഗിൽഷ, വ്യന്ദ, അനിത, വന്ദന,തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |