SignIn
Kerala Kaumudi Online
Thursday, 22 October 2026 7.19 PM IST

പാചക തൊഴിലാളികൾ പ്രതിഷേധിക്കും

photo

തൃശൂർ: സംസ്ഥാനത്തെ സ്‌കൂൾ പാചക തൊഴിലാളികളുടെ തൊഴിൽ ഭാരം സംബന്ധിച്ചും 250 കുട്ടികൾക്ക് ഒരു തൊഴിലാളിയെന്ന പഠന റിപ്പോർട്ടുകൾ ഏഴു വർഷമായി നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ച് സർക്കാർ നടത്തിയ പഠന റിപ്പോർട്ടുകൾ മാർച്ച് എട്ടിന് സെക്രട്ടറിയേറ്റിനു മുമ്പിൽ കത്തിച്ച് പ്രതിഷേധിക്കാൻ സ്‌കൂൾ വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം ഇതുവരെ തൊഴിലാളികൾക്ക് നൽകാത്തതിലും യോഗം പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് പി.യു. ശോഭന അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുജോബി ജോസ്, വി. രമാദേവി, കെ.വി. ശാന്തകുമാരി, കെ.ആർ. സുകുമാരി, ടി.ഓമന, പി.എസ്. ബിന്ദു, വി. വിജയകുമാരി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL