ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയന്റെയും എൻ. എസ്.എസ് വനിത യൂണിയന്റേയും സംയുക്ത ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ സത്സംഗ പീയൂഷം ഹാളിൽ നടന്ന ചടങ്ങ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷനായി. എൻ.എസ്.എസ് ഹെഡ് ഓഫീസിൽ നിന്നും താലൂക്ക് യൂണിയനിൽ നിന്നുമുള്ള വിദ്യാഭ്യാസ ധനസഹായങ്ങൾ വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരേയും ചടങ്ങിൽ അനുമോദിച്ചു. എം.കെ.പ്രസാദ്, ബിന്ദു നാരായണൻ, അഡ്വ. സി. രാജഗോപാൽ, പി.വി.സുധാകരൻ, ഡോ.വി. അച്ചുതൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |