SignIn
Kerala Kaumudi Online
Thursday, 22 October 2026 5.12 PM IST

സ്റ്റാർട് അപ്പ് കോൺക്ലേവ് സംഘടിപ്പിച്ചു

science-congress

തൃശൂർ: കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി 'സ്റ്റാർട് അപ്പ് കോൺക്ലേവ്' സംഘടിപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാർട്ടപ്പ് മിഷനും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റും തമ്മിലുള്ള സാങ്കേതിക സഹകരണ കരാർ കൈമാറ്റം നടന്നു. ഗവേഷണ അധിഷ്ഠിത സംരംഭകാന്തരീക്ഷം പാനൽ ചർച്ച നടന്നു. ഡോ. കെ.പി സുധീർ മോഡറേറ്ററായി. ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ ചെയർപേഴ്‌സണായി. അനൂപ് അംബിക, ഡോ. സി.എൻ രാമചന്ദ് , ഡോ. എം. പ്രീതി , ഡോ. കെ.എസ്. പ്രവീൺ, ഡോ. സെബാസ്റ്റ്യൻ സി. പീറ്റർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, STARTUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL