തൃശൂർ: ചരിത്രത്തിലാദ്യമായി വനിതകളുടെ കാവടിയാട്ടം അവതരിപ്പിച്ച് ശ്രദ്ധേയരായ വടൂക്കരയിലെ ശ്രീനാരായണ സമാജം ഇക്കുറിയും കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയത്തിനിറങ്ങും. ഒരു വയസുള്ള ഇതൾ മുതൽ 80കാരിയായ തങ്കമണി വരെ അണിനിരക്കുന്ന ഇത്തവണത്തെ വനിതാ കാവടിയാട്ടം 'മയിലാട്ടം 2025' എന്ന പ്രമേയത്തിലൂന്നിയുള്ളതാണെന്ന് സംഘാടകർ പറയുന്നു. 2023 മുതൽ കൂർക്കഞ്ചേരി തൈപ്പൂയത്തിന് ഈ പെൺപട കാവടിയുമായി ഇറങ്ങുന്നുണ്ട്. രാജ്യത്തെ പ്രസിദ്ധരായ വനിതകളുടെ ചിത്രം പതിപ്പിച്ച കാവടിയുമായി 108 വനിതകൾ കഴിഞ്ഞതവണ അവതരിപ്പിച്ച ആട്ടത്തിന് ലോക റെക്കാഡും സ്വന്തമായിരുന്നു. 108 സ്ത്രീകളുടെ കാവടിയാട്ടം തന്നെയാണ് ഇന്ന് നടക്കുന്ന തൈപ്പൂയത്തിനും ഇറങ്ങുന്നത്. കാവടിയാട്ടത്തിന് നേതൃത്വം നൽകുന്നത് രേഖ ഷാജുവാണ്. മെഡിമിക്‌സാണ് സ്‌പോൺസർ. ശാന്തിനി, ഉഷ, രേഷ്മ, മഞ്ജു, ഷൈനി, മാലതി, ഓമന, ദേവു, ദുർഗ, രമ്യ, ബിന്ദു, രോജനി, അഖില എന്നിവരാണ് ടീം ലീഡേഴ്‌സ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |