SignIn
Kerala Kaumudi Online
Thursday, 22 October 2026 6.18 PM IST

കലാ–സാഹിത്യ സൃഷ്ടികൾ കാലത്തെ അതിജീവിക്കും: എം. സ്വരാജ്‌

കുന്നംകുളം: കലാസൃഷ്ടികളും സാഹിത്യകൃതികളും കാലത്തിന്റെ കൈകൾക്ക് മായിച്ചു കളയാനാവാത്ത അടയാളങ്ങൾ സമൂഹത്തിൽ തീർത്തിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തെ സ്വാധീനിക്കുക മാത്രമല്ല അതിനെ നിർണയിക്കുക തന്നെ ചെയ്യുന്ന ശക്തിയായി മാറിയിട്ടുണ്ട് കലാ - സാഹിത്യ സൃഷ്ടികൾ. സാഹിത്യകൃതിയുടെ രചനാവേളയിൽ അത്തരത്തിലുള്ള സാമൂഹ്യ ദൗത്യങ്ങളെ കുറിച്ച് എഴുത്തുകാരൻ ചിന്തിച്ചു കൊള്ളണമെന്നില്ല. എന്നാൽ സാഹിത്യ സൃഷ്ടികളും കലാവിഷ്‌കാരങ്ങളും വലിയ രൂപത്തിൽ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിനെതിരെ ഒരുവാക്ക് പറയാൻ ശേഷിയില്ലാത്തവരായി രാജ്യം ഭരിക്കുന്നവർ മാറി. ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുക്കളായി നമ്മുടെ പ്രധാനമന്ത്രിയും കൂടെയുള്ളവരും മാറിയെന്ന് എം.സ്വരാജ് പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.വാസു അദ്ധ്യക്ഷനായി. എഴുത്തുകാരായ അശോകൻ ചരുവിൽ, ടി.ഡി.രാമകൃഷ്ണൻ, ചലച്ചിത്ര പ്രവർത്തകൻ പ്രിയനന്ദനൻ, നടൻ ഇർഷാദ് അലി, സി.ജി.രഘുനാഥ്, പി.ആർ.കൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് അലോഷിയുടെയും സംഘത്തിന്റെയും ഗസൽരാവ് അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL