SignIn
Kerala Kaumudi Online
Thursday, 22 October 2026 5.13 PM IST

പ്രതിഷേധ റാലിയും ധർണയും

photo

കയ്പമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക, പെരിഞ്ഞനം യൂണിറ്റുകൾ സംയുക്തമായി പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ റാലിയും ധർണയും നടത്തി. തൊഴിൽ നികുതി വർദ്ധനവ് പിൻവലിക്കുക, ഹരിത കർമ്മസേനയുടെ ഫീസ് മാലിന്യത്തിന്റെ തോതനുസരിച്ച് ക്രമീകരിക്കുക, ലൈസൻസുമായി ബന്ധപ്പെട്ട അനാവശ്യ നിബന്ധനകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.പവിത്രൻ ധർണ ഉദ്ഘാടനം ചെയ്തു. മൂന്നുപീടിക യൂണിറ്റ് പ്രസിഡന്റ് എം.കെ.എം.ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ബാബുരാജ്, എം.ബി. മുബാറക്, കെ.ബി.ബീന, കെ.വി.ശരചന്ദ്രൻ, വി.കെ. സദാനന്ദൻ, കെ.എസ്. ജബ്ബാർ, വി.എസ്.അൻവർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനങ്ങൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, PRATHISHEDAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL