
തൃശൂർ: കൊയിലാണ്ടി ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന അനിഷ്ട സംഭവങ്ങളെത്തുടർന്ന് കോഴിക്കോട് ജില്ലയിലെ ക്ഷേത്രോത്സവങ്ങൾ നിറുത്തിവയ്ക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി. വളരെ ദൗർഭാഗ്യകരമായ സംഭവങ്ങളാണ് കൊയിലാണ്ടി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്നത്. എന്നാൽ മറ്റു ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് നീതീകരിക്കാനാകില്ല. ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചും 2012 ലെ നാട്ടാന പരിപാലനചട്ടം കർശനമായി നടപ്പിലാക്കിക്കൊണ്ടും ഉത്സവാഘോഷങ്ങൾക്ക് അനുമതി നൽകാൻ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തയ്യാറാകണമെന്നും കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |