തൃശൂർ: കൾച്ചറൽ ക്യാപിറ്റൽ മാരത്തോൺ ഇന്ന് രാവിലെ മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് ഓരോ മണിക്കൂർ ഇടവിട്ട് 21.1 കി.മീ ഹാഫ് മാരത്തോൺ, 10 കി.മീ റൺ, 5 കി.മീ ഫൺ റൺ എന്നീയിനങ്ങളും അരങ്ങേറും. ആകെ 42.195 കിലോമീറ്ററുണ്ടാകും. മന്ത്രി കെ.രാജൻ, മന്ത്രി ഡോ.ആർ.ബിന്ദു, പി.ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, മേയർ എം.കെ.വർഗീസ് എന്നിവർ പങ്കെടുക്കും. പത്മശ്രീ ലഭിച്ച ഫുട്ബാൾ ഇതിഹാസം ഐ.എം.വിജയനെ ആദരിക്കും. ഓൺലൈനായി 2000 പേർ രജിസ്റ്റർ ചെയ്ത് പങ്കെടുക്കും. കളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, എ.എസ്.പി ഹാർദിക് മീണ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |