SignIn
Kerala Kaumudi Online
Thursday, 22 October 2026 5.13 PM IST

വീട്ടകം സുരക്ഷിതമല്ല, ജീവിതം തേടി അവർ ഗുരുവായൂരമ്പല നടയിൽ

കൊടുങ്ങല്ലൂർ : മകന്റെയും മരുമകളുടെയും മർദ്ദനമേറ്റ് പരിക്കേറ്റ ശൃംഗപുരം ഉള്ളൂക്കാരൻ പരേതനായ ദിവാകരന്റെ ഭാര്യ രേണുക (61) ചികിത്സയ്ക്ക് പിന്നാലെ ഗുരുവായൂർ ക്ഷേത്രനടയിൽ അഭയം തേടി. അമ്മയെ മർദ്ദിച്ച കേസിൽ മരുമകൾ ശരണ്യകൃഷ്ണയെ ഒന്നാം പ്രതിയാക്കിയും മകൻ സൂരജിനെ (35) രണ്ടാം പ്രതിയാക്കിയും കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഏതാനും നാളായി മകനും മരുമകളും ചേർന്ന് സ്വത്തിനെ ചൊല്ലി അമ്മയെ ഉപദ്രവിച്ചിരുന്നതായി രേണുക പറയുന്നു. തുടർന്ന് വീട്ടിൽ നിന്നും പോന്ന രേണുക മകളുടെയും സഹോദരിയുടെയും കൂടെ ഗുരുവായൂർ ക്ഷേത്രനടയിൽ കഴിഞ്ഞുവരികയാണ്. 12 വർഷമായി ഇവർ കാൻസർ രോഗബാധിതയാണ്. 16 വർഷമായി മകൻ സൂരജ് വിദേശത്ത് ഡോക്യുമെന്റ്‌സ് കൺട്രോളറായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടയിൽ ഭാര്യ ശരണ്യ കൃഷ്ണയ്ക്ക് ഞാറയ്ക്കൽ ഇസാഫിൽ ജോലി കിട്ടിയതിനെ തുടർന്ന് മകൻ വിദേശത്തെ ജോലി ഉപേക്ഷിച്ചു. ഇതിനിടയിലാണ് ഇരുവരും ചേർന്ന് സ്വത്ത് തർക്കവും ഉപദ്രവവും തുടങ്ങിയത്. ഏഴ് സെന്റ് ഭൂമിയും വീടുമാണ് ഉള്ളത്. ഇതേച്ചൊല്ലിയാണ് തർക്കം. പോക്‌സോ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതാണ് തന്റെ ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് രേണുക പറയുന്നു. ഭർത്താവിന്റെ മരണശേഷവും ഉപദ്രവം തുടർന്നതോടെ ആർ.ഡി.ഒയ്ക്ക് പരാതി നൽകി. സ്വന്തം വീട്ടിൽ താമസിക്കാൻ ഉത്തരവായിരുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോൾ മകനും മരുമകളും ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയതും. പിന്നാലെ പൊലീസ് വീട്ടിൽ താമസിക്കാൻ നിർദ്ദേശിച്ചെങ്കിലും അവർ ഗുരുവായൂരിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL