ചെറുതുരുത്തി: കോഴിമാം പറമ്പ് പൂരത്തിൽ ആനകളുടെ എണ്ണത്തിന് നിയന്ത്രണം. നിരവധി പൂരങ്ങളിലുണ്ടായ അനിഷ്ട സംഭവം കണക്കിലെടുത്താണ് ആനകളുടെ എണ്ണം വെട്ടിക്കുറച്ചത്. അഞ്ച് ആനകൾ എഴുന്നള്ളിക്കുന്ന ദേശങ്ങൾ മൂന്ന് ആനകളായി ചുരുക്കി. ആകെ 29 ആനകൾ പങ്കെടുക്കുന്ന പൂരത്തിൽ 19 ആനകളാണ് പങ്കെടുക്കുന്നത്. 17 തിങ്കളാഴ്ചയാണ് പൂരം നടക്കുന്നത്. ക്ഷേത്രം ട്രസ്റ്റ് നാരായണൻ മണ്ണഴി നമ്പൂതിരിപ്പാടിന്റെയും ചെറുതുരുത്തി പൊലീസ് സി.ഐ.എ. ആനന്ദകൃഷ്ണന്റെയും നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് അനുസരിച്ച് ആനകളെ നിറുത്തുവാൻ സ്ഥലമില്ലാത്തതാണ് മറ്റൊരു കാരണം. ഏഴു ദേശ കമ്മിറ്റിക്കാരും ക്ഷേത്ര സമിതിയും വനംവകുപ്പും വൈൽഡ് വന്യജീവി വകുപ്പും പൊലീസും യോഗത്തിൽ പങ്കെടുത്തു. പൂരം ദിവസം ക്ഷേത്ര മൈതാനത്തേക്ക് ഉച്ചയ്ക്ക് ഒരു മണിമുതൽ വാഹനങ്ങൾക്ക് പ്രവേശനമില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുക്കും. പൂരം ഇറങ്ങുന്ന റോഡിന്റെ ഇരുവശങ്ങളിലും കച്ചവടങ്ങളും നിരോധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |