SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

പുളിച്ചിറക്കെട്ടിലെ കുളവാഴകൾ നീക്കി

sheeja-prasanth-

ചാവക്കാട്: മാലിന്യമുക്തം നവകേരള കാമ്പയിന്റെ ഭാഗമായി മണത്തല പുളിച്ചിറക്കെട്ടിലെ കുളവാഴകൾ നീക്കം ചെയ്തു. സംസ്ഥാന സർക്കാരിന്റെ ഇനി ഞാൻ ഒഴുകട്ടെ എന്ന കാമ്പയിന്റെ മൂന്നാംഘട്ടത്തോട് അനുബന്ധിച്ചാണ് കുളവാഴ നീക്കം ചെയ്തത്. നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ.മുബാറക്ക് അധ്യക്ഷത വഹിച്ചു. നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ നാട്ടുകാർ ജനപ്രതിനിധികൾ തുടങ്ങിയവർ യജ്ഞത്തിൽ പങ്കാളികളായി. കുളത്തിന്റെ നവീകരണത്തിനുള്ള പദ്ധതികളും നഗരസഭ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രസന്ന രണദിവെ, കൗൺസിലർ എം.ആർ.രാധാകൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ജീന രാജീവ് തു ടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, KULAVAZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL