
തൃശൂർ: കെ.ജി.ജെ.പി.എച്ച്.എൻ ആൻഡ് എസ്.യു തൃശൂർ ജില്ലാ ഘടകം നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസിന് മുന്നിൽ ധർണ നടത്തി. ആശാവർക്കർമാരുടെ സമരവേദിയിൽ ജെ.പി.എച്ച്.എൻമാർക്കെതിരെ വസ്തുതാ വിരുദ്ധമായി നടത്തിയ പരാമർശത്തിനും ഭീഷണിക്കും എതിരായാണ് ധർണ സംഘടിപ്പിച്ചത്. ആശാവർക്കർമാരുടെ ഓണറേറിയം വെട്ടികുറയ്ക്കുന്നത് ജെ.പി.എച്ച്.എൻമാർ ആണെന്നും ജെ.പി.എച്ച്.എൻമാരെ സബ് സെന്ററുകളിൽ പ്രവേശിക്കുവാൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു പരാമർശം. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.വി.ഹാപ്പി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി.ജെ.മെർലിൻ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി.പ്രസാദ്, ജില്ലാ രക്ഷധികാരി സി.യു.ഖദീജ ബീവി എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഷഹന യുസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിജി എസ്.നായർ സ്വാഗതവും ജില്ലാ എക്‌സിക്യുട്ടീവ് അംഗം സിന്ധു എബ്രഹാം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |