SignIn
Kerala Kaumudi Online
Thursday, 22 October 2026 7.19 PM IST

പെൻഷനേഴ്‌സ് കളക്ടറേറ്റ് മാർച്ച്

pen

തൃശൂർ: പൊലീസ് പെൻഷൻകാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ (കെ.എസ്.പി.പി.ഡബ്ല്യൂ.എ) നാളെ രാവിലെ 10.30ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. സെറ്റോ മുൻ സംസ്ഥാന ചെയർമാൻ എൻ.കെ.ബെന്നി ഉദ്ഘാടനം ചെയ്യും. പെൻഷൻ പരിഷ്‌കരണ കുടിശ്ശിക നൽകുക, പൊലീസ് വെൽഫെയർ ബ്യൂറോയുടെ പ്രവർത്തനം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കളക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുന്നത്. മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യവും ഭാരവാഹികൾ ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം.ആന്റണി, സെക്രട്ടറി ജോസ് പീറ്റർ, ട്രഷറർ സി.എസ്.ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.എ.മുസ്തഫ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, PENSIION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL