SignIn
Kerala Kaumudi Online
Thursday, 22 October 2026 5.54 PM IST

ബോധം കെട്ടാൽ തങ്ങാൻ ഇടം: ആഢംബര ബൈക്കിന്റെ ശബ്ദം വരെ സിഗ്നൽ

dru

വടക്കാഞ്ചേരി: ലഹരിയെ പ്രണയിക്കുന്നവർക്ക് ഓർഡർ പ്രകാരം സാധനങ്ങളെത്തിച്ചു നൽകാൻ പ്രത്യേക ഡെലിവറി ബോയ്‌സ് തന്നെയുണ്ടെന്ന് ലഹരി വേട്ടയ്ക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ. എൻജിനിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി ശബ്ദമാറ്റം വരുത്തിയ ആഢംബര ബൈക്കുകൾ എത്തുമ്പോഴേ അത് പ്രത്യേക സിഗ്‌നലാണ്. തങ്ങൾക്കുള്ള ഉത്പന്നമാണെന്ന് തിരിച്ചറിഞ്ഞ് മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തെത്തി ഏറ്റുവാങ്ങും. അതുകൊണ്ട് ഡെലിവറി ബോയ്‌സിനെ പിടികൂടുക ദുഷ്‌കരമാണെന്നും പൊലീസ് പറയുന്നു. നവമാദ്ധ്യമങ്ങൾ വഴി കഞ്ചാവ് സിന്തറ്റിക്ക് ലഹരി വിൽപ്പന സജീവമാണ്. ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും ഉഗ്രലഹരി തേടിയെത്തുന്നുണ്ട്. ലഹരി ഉപയോഗിച്ച് ബോധം നഷ്ടപ്പെടുന്ന പെൺകുട്ടികൾക്ക് രാത്രിയിൽ കഴിയാൻ പ്രത്യേക താവളങ്ങളുമുണ്ട്. കേരളത്തിൽ ഇത്തരം കേന്ദ്രങ്ങൾ വർദ്ധിച്ചു വരികയാണെന്നാണ് പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.


ഷൊർണൂർ ഇഷ്ട ഇടം

ഷൊർണൂർ റെയിൽവേ ജംഗ്ഷൻ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഹരി കടത്തുന്നവരുടെ ഇഷ്ട കേന്ദ്രമാണ്. ജംഗ്ഷനിലെത്തും മുമ്പ് കടത്തുകാർ ലഹരി ഉത്പന്നങ്ങളുമായി രക്ഷപ്പെടും. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ട്രെയിനുകൾ ജംഗ്ഷന് മുമ്പ് പിടിച്ചിടും. ഈ പിടിച്ചിടൽ സമയത്ത് ട്രെയിനിൽ നിന്നിറങ്ങുന്ന കടത്തുകാർ ഭാരതപ്പുഴയിലൂടെ രഹസ്യകേന്ദ്രത്തിലെത്തും. ഇവിടെ നിന്ന് ചെറിയ പാക്കറ്റിലാക്കിയാണ് കടത്തൽ.


എം.ഡി.എം.എ മുതൽ ആസവം വരെ
എം.ഡി.എം.എ മുതൽ വിദേശ സിഗരറ്റുകൾ വരെ വിപണിയിലുണ്ട്. ഹാൻസും പാൻപരാഗും നിരോധിച്ചിട്ടുണ്ടെങ്കിലും ഗ്രാമീണമേഖലയിൽ പരസ്യ വിൽപ്പനയാണ്. ലഹരിയുടെ വ്യാജ ആയുർവേദ രൂപമായ വീര്യം കൂടിയ ആസവവും സുലഭമാണ്. ലഹരി മാഫിയയുടെ ഹബ്ബായി ചെറുതുരുത്തി മാറുകയാണ്. എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയിൽ, സ്റ്റാമ്പ് എന്നിവയിലും വലിയതോതിൽ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളുണ്ട്. രഹസ്യകേന്ദ്രത്തിലെത്തിച്ച് മായം കലർത്തിയാണ് വലിയ വിലയ്ക്ക് വിൽക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യത്തെ അപ്പാടെ തകർക്കുന്ന ലഹരിയും അതിൽ ചേർക്കുന്ന മായവും എല്ലാം വൻദുരന്തമാണ് ക്ഷണിച്ചുവരുത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, LAHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL