SignIn
Kerala Kaumudi Online
Thursday, 22 October 2026 7.29 PM IST

നാട്ടുനീതിക്കായി പ്രയത്‌നം വിധിക്കു മുന്നിൽ അടിയറവ്

ചാലക്കുടി: പോർവിളിച്ചും മല്ലടിച്ചും ആനകൾ കൊമ്പുകോർക്കും. വാഴുന്നവരും വീഴുന്നവരുമുണ്ടാകും. കാട്ടിലെത്തിയാൽ അതാണ് നീതി. അവിടെ 40 വയസിൽ ഏതു കൊലകൊമ്പന്റെയും ജീവിതം അവസാനിച്ചേക്കും. പരസ്പരം അവർ നിത്യേന കലഹിക്കും. ആഹാരത്തിനായി , ഇണയ്ക്കായി. ആ പോരാട്ടത്തിൽ മസ്തകത്തിൽ മുറിവേറ്റ് പുഴുവരിച്ചാൽ അധികം നീളില്ല ജീവിതം. ദുർബലമായ ആ ശാരീരിക സ്ഥിതിയിലാണ് രണ്ടു മയക്കു വെടി ഏൽക്കുന്നത്. കൊമ്പുകോർക്കുന്നതിനിടയിൽ കാട്ടാനയുടെ മസ്തകത്തിലേറ്റ മുറിവ് വെടിയേറ്റതാണെന്ന് വ്യാജ പ്രചാരണത്തിൽനിന്നാണ് രക്ഷാദൗത്യവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങൾക്കും തുടക്കം. കാട്ടിലെ ആനകളുടെ ആയുസ് ഏതാണ്ട് നാൽപത് വയസാണെന്ന യാഥാർത്ഥ്യ ബോധത്തോടെ തന്നെയായിരുന്നു വനം വകുപ്പിന്റെ രക്ഷാ ദൗത്യവും. നാട്ടാനകളിൽനിന്ന് വ്യത്യസ്തമായ ജീവിത രീതി പിൻതുടരുന്ന കാട്ടാനകൾക്ക് പ്രായം കൂടുന്നതനുസരിച്ച് ഇരതേടാനുള്ള പ്രയാസങ്ങളും വർദ്ധിക്കും. ശാരീരിക അസ്വസ്ഥതകൾ അലട്ടുമ്പോഴും മറ്റ് ആനകളുമായി പോരടിച്ച് സ്വന്തം നിലനിൽപ്പ് ഉറപ്പിക്കേണ്ടിവരുന്ന അവസ്ഥ. എന്നാൽ ഈ രീതിയിൽ മുറിവേറ്റ ആനയ്ക്കായുള്ള മുറവിളിയാണ് ലക്ഷങ്ങൾ ചെലവഴിച്ചും മാസങ്ങളോളം പ്രയത്‌നിച്ചും ആരംഭിച്ച ദൗത്യത്തിലെത്തിച്ചത്. നാട്ടിൽ ചികിത്സാ വിദഗ്ധരുടെ കീഴിൽ രോഗങ്ങൾ അതിജീവിക്കുന്ന കൊമ്പന്മാരുടെ കഥ മാത്രം കേട്ടവരുടെ വാദങ്ങളാണ് എല്ലാറ്റിലും മുഴങ്ങിയത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL