
തൃശൂർ: തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കുന്നതിനുള്ള ബോധവത്കരണം ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ. തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നിയമപരമായ ലീവുകൾ അനുവദിക്കാതിരിക്കുക, സ്വകാര്യ ആശുപത്രിയിൽ ഗുരുതരരോഗങ്ങൾക്ക് ഉൾപ്പെടെ ചികിത്സയ്ക്ക് എത്തിയ വനിതകൾക്ക് കാന്റീനിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവാദം നൽകാതിരിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവ തുടങ്ങിയ പരാതികളാണ് അദാലത്തിന്റെ പരിഗണനയ്ക്ക് എത്തിയത്. 68 പരാതികളിൽ 18 പരാതികൾ തീർപ്പാക്കി. വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ,അഡ്വക്കേറ്റുമാരായ സുജിത, ബിന്ദു രഘുനാഥൻ, കൗൺസലർ മാല രമണൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |