
തൃശൂർ: നെഹ്റു യുവകേന്ദ്രയുടെയും കരുണം ഫൗണ്ടേഷന്റെയും സഹകരണത്തോടെ മുക്കാട്ടുകര ഗവ.എൽ.പി സ്കൂളിൽ മാതൃഭാഷ ദിനാഘോഷം സംഘടിപ്പിച്ചു. കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള മുരളീധരൻ ഉദ്ഘാടനം ചെയ്തു. കരുണം ഫൗണ്ടേഷൻ ചെയർമാൻ ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷനായി. ബാലസാഹിത്യകാരൻ ബാലകൃഷ്ണൻ അഞ്ചത്ത്, സതീഷ് നായർ, സി.ബിൻസി, പി.എം.സതീഷ്, പി.വി.വനജ, ഒ.ബി. രതീപ്, ശശി നെട്ടിശ്ശേരി, ടി. ശ്രീധരൻ, സിന്റോമോൾ സോജൻ, ജോർജ്ജ് മഞ്ഞിയിൽ, ടി. കൃഷ്ണകുമാർ, ടി.എസ്.ബാലൻ, ജയിംസ് ചിറ്റിലപ്പിള്ളി, ടി.രഘു, നാരായണൻകുട്ടി, അലൻ സോജൻ തുടങ്ങിയവർ പ്രസംഗിച്ചു. നൂറാം വാർഷികത്തിലെത്തിയ മുക്കാട്ടുകര ഗവ. എൽ.പി സ്കൂളിന് പുസ്തകങ്ങൾ കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |