
തൃശൂർ: മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ടെക്ഫെസ്റ്റ് ''ടെക് ഓറ'' 2 കെ 24,25 തീയതികളിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുമെന്ന് പ്രിൻസിപ്പൽ ഇൻചാർജ്ജ് എം.ജെ.ബിജു അറിയിച്ചു. ടെക്നിക്കൽ സെമിനാർ, വർക്ക്ഷോപ്പ്, ഐഡിയ ഹാക്കത്തോൺ എന്നിവ ഇതോടനുബന്ധിച്ച് നടക്കും. കമ്പ്യൂട്ടർ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഫെസ്റ്റ്. സെമിനാറും സംഘടിപ്പിക്കും. ഫെസ്റ്റിന്റെ ഉദ്ഘാടനം 24 ന് രാവിലെ 10 ന് പി.ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.പി.ആർ.ഷാലിജ് അദ്ധ്യക്ഷനാകും. പ്രോഗ്രാം കോർഡിനേറ്റർ ഷിജു വർഗ്ഗീസ്, ഇലക്ട്രോണിക്സ് വിഭാഗം തലവൻ കെ.കെ.ബാബു, എൻ.വി.അരുൺ, എം.എ.അദിനാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |