SignIn
Kerala Kaumudi Online
Thursday, 22 October 2026 5.13 PM IST

'എന്റെ രചനാ ലോകങ്ങളിൽ' സംഘടിപ്പിച്ചു

photo

തൃശൂർ: കവിതമാത്രം അഭയമായിത്തീർന്നവരാണ് കവിതയിലേക്കു കയറിവരുന്നതെന്ന് കവി രാവുണ്ണി. എഴുത്തുകാരുടെ രചനാനുഭവങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്നതിന് സാഹിത്യ അക്കാഡമി സംഘടിപ്പിക്കുന്ന 'എന്റെ രചനാലോകങ്ങളി'ൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യക്കു പകരമായി എല്ലാവരുടെയും ഏക അവലംബമായി കവിത മാറാറുണ്ട്. അഭയമില്ലായ്മയാണ് ജീവിതത്തിന്റെ പരമമായ ദുഃഖമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വായനയുടെയോ വിദ്യാഭ്യാസത്തിന്റേയോ ഭാരങ്ങൾ ചേർക്കാതെയുള്ള കവിതയെഴുത്താണ് രാവുണ്ണിയുടേതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഇ.പി. രാജഗോപാലൻ പറഞ്ഞു. പതിവുകളോടു സന്ധി ചെയ്യാതെ, നാടകീയഭംഗിയോടെ അനുഭവങ്ങളെ ആവിഷ്‌കരിക്കുന്ന രാവുണ്ണിയുടെ കവിതകളുടെ അടിസ്ഥാനം ചരിത്രപരതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ തുടങ്ങിയവർ സംബന്ധിച്ചു. സി.പി. അബൂബക്കർ, ഡോ. ആർ. ശ്രീലതാവർമ്മ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL