തൃശൂർ: ഡോ.ടി.ഐ. രാധാകൃഷ്ണൻ ഫൗണ്ടേഷൻ പുരസ്‌കാരം ഡോ. ജോളി ജനാർദ്ദനന്. 11111 രൂപയും ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം ഡോ.ടി.ഐ. രാധാകൃഷ്ണന്റെ 12ാം ചരമവാർഷിക ദിനമായ 25ന് വൈകീട്ട് മൂന്നിന് ജവഹർ ബാലഭവനിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഡോ. സാറ ജോസഫ് ചരമവാർഷിക ദിനാചരണ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും നിർവഹിക്കും. തേറമ്പിൽ രാമകൃഷ്ണൻ മുഖ്യാതിഥിയാകും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് ബാലഭവനിൽ നടക്കും. മേയർ എം.കെ. വർഗീസ് ഉദ്ഘാടനം നിർവഹിക്കും. ഒ.പി. ബാലൻ മേനോൻ, കൂറ്റനാട് രാവുണ്ണി പണിക്കർ, ശ്രീധരൻ തേറമ്പിൽ, എ. ശിവദാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |