
തൃശൂർ: പൊതുഗതാഗത മേഖലയിൽ സ്റ്റേജ് ക്യാരേജ് ബസുകളായി സർവീസ് നടത്തുന്ന ബസ് വ്യവസായം സംരക്ഷിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ നടത്തിയ മദ്ധ്യമേഖല പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പി.ബാലചന്ദ്രൻ എം.എൽ.എ പറഞ്ഞു. സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ നിലവിലുള്ള കാറ്റഗറിയിൽ പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുകയും കൺസക്ഷന് മാനദണ്ഡവും നിശ്ചയിക്കുക, ഏകപക്ഷീയമായി ഇ-ചലാൻ വഴി പിഴചുമത്തുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഫെഡറേഷൻ ഉന്നയിച്ചത്. എം.എസ്. പ്രേംകുമാർ, ഹംസ ഏരിക്കുന്നൻ, ശരണ്യ മനോജ്, യു.പി. ജോസഫ്,എ.സി.കൃഷ്ണൻ, ജോസ്, കെ.കെ. ഹരിദാസ്, ജോസ് ആട്ടോക്കാരൻ,കെ.പി. സുനീർ,കെ.കെ.സേതുമാധവൻ,കെ.എം.സിറാജ്,കെ.കെ. അജിത് കുമാർ, കെ.സുധാകരൻ, കെ.സത്യൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |