SignIn
Kerala Kaumudi Online
Thursday, 22 October 2026 6.18 PM IST

ചൂടിലുരുകി ഇറ്റ്‌ഫോക്

തൃശൂർ: ചൂടേറിയ പകൽ നേരത്ത് തിയറ്ററുകളിൽ നിന്നും നാടകങ്ങൾ ഒഴിഞ്ഞു നിന്നതോടെ പെരുവെയിലിൽ വലഞ്ഞ് നാടകപ്രേമികൾ. രാവിലെ 9.30ന് പ്രോജക്ട് ഡാർലിംഗും 11ന് റഷ്യൻ നാടകമായ പുവർ ലിസയും അരങ്ങിലെത്തിയ ശേഷം ഉച്ചയ്ക്ക് 2.30നോ മൂന്നിനോ നാടകങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിൽ ഇറ്റ്‌ഫോക്ക് വേദിയിലെത്തിയവരാണ് കൊടുംചൂടിൽ പെട്ടത്. പിന്നീട് വൈകിട്ട് 5.30ന് പുവർ ലിസയും രാത്രി 7.30ന് ആറാമത്തെ വിരലുമാണ് അരങ്ങേറിയത്. ചൊവ്വാഴ്ച വൈകിട്ട് 7.30ന് അരങ്ങേറിയ കോട്ടയം എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിന്റെ നാടകമായ 'ആറാമത്തെ വിരൽ' ഇന്നലെ രാത്രിയിലും അതേസമയത്ത് അരങ്ങേറി. പകൽ ജോലി കഴിഞ്ഞ് നാടകം കാണാൻ രാത്രിയിലെത്തുന്നവർക്ക് ഒരേ നാടകം അടുത്തടുത്ത ദിവസങ്ങളിൽ അവതരിപ്പിക്കുന്നത് നിരാശയുണ്ടാക്കി. ഇറ്റ്‌ഫോക് വേദിയിലെത്തുന്നവരെ കൊടുംചൂടും വലയ്ക്കുന്നുണ്ട്. ആക്ടർ മുരളി തിയറ്ററിൽ രാത്രിസമയങ്ങളിലാണ് നാടകങ്ങൾ അരങ്ങേറുന്നതെങ്കിലും ഷീറ്റ് മേഞ്ഞ തിയറ്ററിൽ ആളുകൾ ഒത്തുകൂടുമ്പോൾ ചൂട് അധികരിക്കുന്നുവെന്നാണ് പരാതി. ചൂട് നിയന്ത്രിക്കാനുള്ള മാർഗങ്ങൾ തിയറ്ററിന്റെ വശങ്ങളിലുണ്ടെങ്കിലും മദ്ധ്യഭാഗത്ത് ഇരിക്കുന്നവർക്ക് കൊടുംചൂടിൽ വിയർക്കേണ്ടിവരും.


ഇറ്റ്‌ഫോക് വേദിയിൽ ഇന്ന്


കെ.ടി. മുഹമ്മദ് തിയറ്ററിൽ രാവിലെ 11നും വൈകിട്ട് 5.30നും പാലക്കാട് അത്‌ലറ്റ് നാടകവേദിയുടെ ഭൂതങ്ങളും, ആക്ടർ മുരളി തിയറ്ററിൽ രാത്രി ഏഴിന് ഐറ്റവും, ബ്ലാക്ക് ബോക്‌സ് തിയറ്ററിൽ ഹംഗറിയിൽ നിന്നുള്ള ഇംഗ്ലീഷ് നാടകമായ സർക്കിൾ റിലേഷൻസും അരങ്ങേറും.


രാഷ്ട്രീയ താത്പര്യങ്ങൾക്ക് അനുസൃതമായാണ് വികസനം. ജനക്ഷേമം ഘടകമേ അല്ല. കേരളത്തിന്റെ നീതിക്കായുള്ള പോരാട്ടം പ്രചോദനമാണ്. മണിപ്പൂരിലെ സമരങ്ങളാണ് അബോറിജിനൽ ക്രൈ എന്ന നാടകത്തിന്റെ അടിത്തറ. മണിപ്പൂരിലെ സമുദായങ്ങൾ നേരിട്ട അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നാടകം രൂപം കൊണ്ടത്.

തൗദം വിക്ടർ, അബോറിജിനൽ ക്രൈ നാടക സംവിധായകൻ

ദളിത് സമൂഹത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടം, ഉന്നത ജാതിക്കാരുടെ അമിതാധികാരം എന്നിവയൊക്കെയാണ് ആറാമത്തെ വിരൽ എന്ന നാടകം കൂടുതൽ പ്രാധാന്യം നൽകുന്നത്. കല കേവലം വിനോദം മാത്രമല്ല, പ്രതിരോധം കൂടിയാണ്.

അജു കെ. നാരായണൻ, ആറാമത്തെ വിരലിന്റെ സംവിധായകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL