
തൃശൂർ: രാഷ്ട്രീയ നിയമനങ്ങൾക്ക് ലക്ഷങ്ങൾ ശമ്പളം കൊടുക്കുമ്പോൾ വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളികളെ പട്ടിണിക്കിടുന്ന സർക്കാരിന്റെ നയം അവസാനിപ്പിക്കണമെന്ന് കേരള സ്‌കൂൾ വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പി.എസ്.സി രാഷ്ട്രീയ നിയമനങ്ങൾക്ക് ലക്ഷങ്ങൾ ശമ്പളമായി നൽകുന്നത്. തുഛമായ തുക കൈപ്പറ്റുന്ന പാചകത്തൊഴിലാളികൾക്ക് സമയത്തിന് പണം നൽകാൻ പോലും സർക്കാർ തയ്യാറാകുന്നില്ല. അധ്വാനിക്കുന്ന തൊഴിലാളികളെ പട്ടിണിക്കിടുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് യോഗം കുറ്റപ്പെടുത്തി. പാവപ്പെട്ട പാചകത്തൊഴിലാളികൾക്ക് വേതനം സമയത്തിന് നൽകാനും വർദ്ധിപ്പിക്കാനും സർക്കാർ തയ്യാറാകണമെന്ന് ജനറൽ സെക്രട്ടറി സുജോബി ജോസ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |