
തൃശൂർ: ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ബാഡ്മിന്റൺ ലീഗ് 27,28, മാർച്ച് 1,2 തീയതികളിൽ വി.കെ.എൻ.മേനോൻ ഇന്റോർ സ്റ്റേഡിയത്തിൽ നടക്കും. അന്തർ ദേശീയ-സംസ്ഥാന താരങ്ങളടക്കം 36 പേർ പങ്കെടുക്കും.ടൈലോസ് റൈഡേഴ്സ്, ഷട്ടിൽ ഫോക്സ്, അവനീർ ഏവിയഷൻ, മില്ലേനീയം ക്ലബ്ബ് എന്നിങ്ങനെ നാലു ഫ്രാഞ്ചൈസികളാണ് താരങ്ങളെ ലേലത്തിൽ വിളിച്ചത്. 27 ന് വൈകിട്ട് അഞ്ചിന് പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് ആറു മുതലാണ് മത്സരം. ദ്രോണാചാര്യ പുരസ്കാരം നേടിയ ബാഡ്മിന്റൺ പരിശീലകൻ എസ്.മുരളീധരന് സ്വീകരണം നൽകും. വാർത്താസമ്മേളനത്തിൽ ബാബു മേച്ചേരിപ്പടി, ജോസ് സേവ്യർ, എം.എൻ.ഷാജി, ജോയ്.കെ.ആന്റണി, പീറ്റർ ജോസഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |