SignIn
Kerala Kaumudi Online
Thursday, 22 October 2026 7.19 PM IST

പഴുവിൽ പളളിയിൽ ചൊവ്വാഴ്ച ആചരണം

palli

പഴുവിൽ: പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിൽ ഊട്ട് തിരുനാളിന് മുന്നോടിയായുള്ള ഒൻപത് ചൊവ്വാഴ്ച്ച ആചരണം ആരംഭിച്ചു. പാട്ടുകുർബാനക്ക് പഴുവിൽ ഫൊറോന അസി. വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ കാർമികനായി. വരുന്ന എട്ട് ചൊവ്വാഴ്ചകളിൽ വൈകീട്ട് 5 ന് തീർത്ഥകേന്ദ്രത്തിൽ ആഘോഷമായ പാട്ടു കുർബാന, ലദീഞ്ഞ്, നൊവേന എന്നീ തിരുകർമ്മങ്ങൾ നടക്കും. മെയ് 2, 3, 4 ദിവസങ്ങളിലാണ് പഴുവിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ട് തിരുനാൾ. പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ, ഫാ. ഡേവിസ് പുലിക്കോട്ടിൽ, ആന്റോ മേയ്ക്കാട്ടുകുളം, ഡിനോ ദേവസ്സി, ടിന്റോ ജോസ്, അനിൽ ആന്റണി, ആന്റൺ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, PAZHYUVIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL