SignIn
Kerala Kaumudi Online
Saturday, 27 June 2026 5.38 PM IST

സ്‌നേഹക്കൂടൊരുക്കി എൻ.എസ്.എസ് യൂണിറ്റുകൾ

nss

തൃശൂർ: ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് സ്‌നേഹക്കൂടൊരുക്കി ജില്ലയിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 32 എൻ. എസ്. എസ് യൂണിറ്റുകൾ. വീടിന്റെ നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്. മന്ത്രി ഡോ.ആർ.ബിന്ദു താക്കോൽ കൈമാറി. വാളണ്ടിയേഴ്‌സ് ഒറ്റക്കെട്ടായി നടത്തിയ ധനവിഭവ സമാഹരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് കാട്ടൂർ പോംപെ സെന്റ് മേരീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളാണ്. കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ലത അദ്ധ്യക്ഷത വഹിച്ചു. സ്‌നേഹക്കൂട് കോർഡിനേറ്റർ ഡോ. ബിനു, എൻ. എസ്. എസ് റീജിയണൽ കോർഡിനേറ്റർ എം. പ്രീത,ടി.വി.സതീഷ്, ബിജോയ് വർഗീസ്,കെ.ബി.പ്രിയ, വി.ബി.വിനിത എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, SNEHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL