തൃപ്രയാർ: എഴുപതുകളിലെ എഴുത്തുകാരുടെ കൂട്ടായ്മയായി രൂപീകരിച്ച 'വീണ്ടെടുപ്പ്' വീണ്ടും പ്രവർത്തനം പുനരാരംഭിച്ചു. ചലച്ചിത്ര സംവിധായകൻ അമ്പിളി ഉദ്ഘാടനം ചെയ്തു. വിവിധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. കെ. ദിനേശ് രാജാ അദ്ധ്യക്ഷത വഹിച്ചു. കാട്ടൂർ രാമചന്ദ്രൻ, നൗഷാദ് പാട്ടുകുളങ്ങര, ജോസ് താടിക്കാരൻ, വിനോദ് വളപ്പിൽ, ഷാജിതാസലിം,സദു ഏങ്ങൂർ, മനോമോഹനൻ തുടങ്ങിയവർ പങ്കെടുത്തു. ഷാജിതാസലിം ബാലചന്ദ്രൻ വടക്കേടത്തിനെക്കുറിച്ചെഴുതിയ 'നിർഭയൻ' എന്ന കവിത ആലപിച്ചു. പുതിയ ഭാരാവഹികളായി എം.കെ. ശ്രീകുമാർ( ചെയർമാൻ) കെ.ദിനേശ് രാജ (ജനറൽ കൺവീനർ) സദു ഏങ്ങൂർ, ജോസ് താടിക്കാരൻ, നൗഷാദ് പാട്ടുകുളങ്ങര (വൈസ് പ്രസിഡന്റുമാർ), ഷാജിതാ സലിം (ജോ. കൺവീനർ) വി.പി.സുദർശൻ(ട്രഷറർ), എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |