
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിലെ കലാചരിത്രാദ്ധ്യാപകൻ (വിസിറ്റിംഗ്) തസ്തികയിലെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒഴിവിലേക്കുള്ള കൂടിക്കാഴ്ച മാർച്ച് അഞ്ചിന് രാവിലെ 10.30 ന് ദേവസ്വം ഓഫീസിൽ നടത്തും. കലാചരിത്രവും സൗന്ദര്യശാസ്ത്രവും എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദം, അദ്ധ്യാപക പ്രവൃത്തി പരിചയം, കലാചരിത്ര രംഗത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകൾ. യോഗ്യരായ ഹിന്ദുക്കളായവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും, ഫോട്ടോകോപ്പിയും സഹിതം ഹാജരാകേണ്ടതാണ്. നിശ്ചിത മാതൃകയിൽ എഴുതിയ അപേക്ഷ സഹിതം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി രാവിലെ 10ന് ദേവസ്വം ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0487 2556335 എന്ന നമ്പറിൽ ബന്ധപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |