SignIn
Kerala Kaumudi Online
Saturday, 27 June 2026 5.38 PM IST

ചുമർചിത്രങ്ങളുടെ സമർപ്പണം

photo
1

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ നവീകരിച്ച ചുമർചിത്രങ്ങളുടെ സമർപ്പണം നടന്നു. പുതുതായി വരച്ച ചതുരക്ഷരി ഗോപാല ചിത്രത്തിന്റ നേത്രോന്മീലനം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും ചെയർമാൻ ഡോ. വി.കെ. വിജയനും ചേർന്ന് നിർവഹിച്ചു. ദേവസ്വം ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി. നവീകരണ ചെലവുകൾ വഹിച്ച രാധാരാമന് അനന്തശയനവിഷ്ണുവിന്റെ ചിത്രം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉപഹാരമായി നൽകി. കലാകാരന്മാരെ ആദരിക്കുകയും ചെയ്തു. ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിലെ വിവിധ ബാച്ചുകളിൽ പഠനം പൂർത്തിയാക്കിയ 32 ചിത്രകാരന്മാർ ചേർന്നാണ് ചുമർചിത്ര നവീകരണം നടത്തിയത്. ചുമർചിത്ര പഠനകേന്ദ്രം മുൻ പ്രിൻസിപ്പൽ കെ.യു. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്ന ഏകോപനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL