
തൃശൂർ: യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐ.എച്ച്.ആർ.ഡി നേതൃത്വത്തിൽ നാളെ സ്‌നേഹത്തോൺ സംഘടിപ്പിക്കും. സംസ്ഥാനത്തെ 88 ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ നഗരകേന്ദ്രങ്ങളിൽ ഇതിന്റെ ഭാഗമായി ലഹരിവ്യാപനത്തിനെതിരെ റൺ എവേ ഫ്രം ഡ്രഗ്‌സ് എന്ന പേരിൽ കൂട്ടയോട്ടം നടത്തും. രാവിലെ 7.30ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട പ്രമുഖരടക്കം പങ്കാളികളാകും. തുടർന്ന് ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്‌നേഹമതിൽ തീർക്കും. തുടർന്ന് നൂറു കേന്ദ്രങ്ങളിൽ ഒരുക്കുന്ന സ്‌നേഹസംഗമത്തിൽ സാംസ്‌കാരിക സാമൂഹിക വ്യക്തിത്വങ്ങൾ വിദ്യാർത്ഥികളുമായി സംവദിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |