
തൃശൂർ: വനിതാ ദിനത്തിന്റെ ഭാഗമായി സെന്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ആകാശവാണി തൃശൂർ നിലയം തൃശൂർ സെന്റ് മേരീസ് കോളേജ് വനിതാ സെല്ലുമായി സഹകരിച്ച് നടത്തിയ സെമിനാറിൽ സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ പി.എൽ.ബീന അദ്ധ്യക്ഷത വഹിച്ചു. തൃശൂർ നിലയം പ്രോഗ്രാം മേധാവി സി.ആർ.ജയ ആമുഖപ്രഭാഷണം നടത്തി. മുത്തുമണി സോമസുന്ദരം, ഉമ പ്രേമൻ, ഡോ. കൊച്ചുറാണി ജോസഫ്, സഹീറ തങ്ങൾ, ഗീത സലീഷ്, നിലയം മേധാവി പി.ജി. രാജേന്ദ്രൻ, ബാബു മാത്യു, അഞ്ജു പി.അർജുനൻ, വൈ.എസ്.പൗർണമി, വാമനൻ നമ്പൂതിരി, ഡോ. ജയകൃഷ്ണൻ, സൂരജ്, സെന്റ് മേരീസ് കോളേജ് വനിതാ സെൽ കോ-ഓർഡിനേറ്റർ ഡോ. ധന്യ ശങ്കർ തുടങ്ങിയവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |