SignIn
Kerala Kaumudi Online
Thursday, 22 October 2026 10.22 PM IST

പൊള്ളുന്ന ചൂടിൽ പഴവർഗങ്ങൾക്ക് തീ വില

തൃശൂർ: വേനൽ ശക്തമായതോടെയും നോമ്പ് തുടങ്ങിയതോടെയും കുതിച്ചുയർന്ന് പഴവർഗങ്ങളുടെ വില. ആവശ്യക്കാർ ഏറിയതാണ് വില കുത്തനെ ഉയരാൻ കാരണം. ഓറഞ്ച്, ആപ്പിൾ, ഡ്രാഗൺ ഫ്രൂട്ട്, മുന്തിരി എന്നിവക്കെല്ലാം വില വർദ്ധിച്ച് തുടങ്ങി. ഒരാഴ്ച്ച മുമ്പുണ്ടായിരുന്ന വിലയേക്കാൾ കിലോയ്ക്ക് 20 മുതൽ നാൽപ്പത് രൂപ വരെ വില വർദ്ധിച്ചു. സീസൺ കഴിഞ്ഞതോടെ ഓറഞ്ചിന് 90 മുതൽ 100 വരെ വില ഉയർന്നു. സീസണിൽ 40 രൂപയായിരുന്നു വില. ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന പപ്പായക്ക് കിലോയ്ക്ക് 50 രൂപയും നാടൻ പപ്പായ കിലോ 60 രൂപയുമാണ് വില. സാധാരണ തണ്ണിമത്തന് കിലോയ്ക്ക് 20 രൂപയും കിരൺ, പുറം മഞ്ഞ, അകംമഞ്ഞ തണ്ണിമത്തന് 30 മുതൽ 50 രൂപ വരെയാണ് കിലോയ്ക്ക് വില. നാടൻ തണ്ണിമത്തന് വില അൽപം കൂടും. നാടൻ ഷമാമിന് 70 രൂപയാണ് കിലോയ്ക്ക് വില. ഡ്രാഗൺ ഫ്രൂട്ടിന് 200 രൂപയും റെഡ് ഡ്രാഗൺ ഫ്രൂട്ടിന് 240 രൂപയും ആപ്പിളിന് 200-240 രൂപയും മാമ്പഴത്തിന് 160 രൂപയും ജ്യൂസ് മുന്തിരിക്ക് 80 രൂപ, കുരുവുള്ള മുന്തിരിക്ക് 90 രൂപ, വെള്ള കുരുവില്ലാത്ത മുന്തിരിക്ക് 100 രൂപ, കുരുവില്ലാത്ത ബ്ലാക്ക് മുന്തിരിക്ക് 150 രൂപ എന്നിങ്ങനെയാണ് കിലോയ്ക്ക് വില.


വിലയേറി ചെറു നാരങ്ങ

ചൂടു കൂടിയതോടെ സർബ്ബത്ത് ഉൾപ്പടെയുള്ളവയ്ക്ക് ആവശ്യക്കാർ വർദ്ധിച്ചതോടെ ചെറുനാരങ്ങയ്ക്ക് വില കുത്തനെ കൂടി. കിലോയ്ക്ക് എൺപത് രൂപയ്ക്ക് മുകളിലാണ് വില. ശീതളപാനിയങ്ങൾക്കും വിൽപ്പന കൂടി. സർബ്ബത്തിന് 25 മുതൽ 30 രൂപ വരെ വിലയുണ്ട്. ബോട്ടിലുകളുടെ വിൽപ്പനയും ഏറിയിട്ടുണ്ട്.


നേന്ത്രപ്പഴത്തിന്
വില കുറയുന്നു

രണ്ടാഴ്ച്ച മുമ്പ് വരെ നേന്ത്രപ്പഴത്തിന് 90 രൂപ വരെ ഉണ്ടായിരുന്ന വില ഇപ്പോൾ കുറഞ്ഞ് തുടങ്ങി. നേന്ത്രപ്പഴത്തിന് കിലോയ്ക്ക് 65 രൂപയും ഞാലിപ്പൂവന് 70 രൂപയും റോബസ്റ്റിന് 50 രൂപയുമാണ് വില.

വില നിലവാരം

ഡ്രാഗൺ ഫ്രൂട്ട്- 200 രൂപ
റെഡ് ഡ്രാഗൺ ഫ്രൂട്ട്- 240 രൂപ
നാടൻ പപ്പായ- 60 രൂപ
തണ്ണിമത്തൻ - 50 രൂപ
ആപ്പിൾ - 240 രൂപ
മാമ്പഴം- 160 രൂപ
ബ്ലാക്ക് മുന്തിരി- 150

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL