തൃശൂർ: കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ(കെ.ജി.എം.ഒ.എ) ജില്ലാ പ്രസിഡന്റായി ഡോ. വി.ഐ. അസീനയും സെക്രട്ടറിയായി ഡോ. ജിൽജോ ജോർജും സ്ഥാനമേറ്റു. ചടങ്ങിൽ മുൻ കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡന്റ് ഡോജോ കുരുവിള അദ്ധ്യക്ഷത വഹിച്ചു. ഡോ. ദിവ്യ സുരേശൻ ട്രഷററായും സ്ഥാനമേറ്റു. വൈസ് പ്രസിഡന്റുമാരായി ഡോ. എ. സുജയ, ഡോ. എം.ആർ. മനോജ്, ഡോ.പി.എം. നിതിൻ എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ഡോ. എസ്. ആദിത്, ഡോ. മുഹമ്മദ് ഫവാസ്, ഡോ. ആൻ മേരി ക്ലീറ്റസ് എന്നിവരും സ്ഥാനമേറ്റു. ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ കുറവ് രോഗീപരിചരണത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും പുതിയ നേതൃത്വം അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |