
തൃശൂർ: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണം നാളെ അടാട്ട് ബി.വി.പി സ്‌കൂളിൽ നടക്കും. വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ ഷീബ അമീർ, ലീല അന്തർജനം, ഡോ.സിസ്റ്റർ ബീന ജോസ് എന്നിവരെ ആദരിക്കും. ഗ്ലോബൽ പ്രസിഡന്റ് തോമസ് മുട്ടക്കൽ, വൈസ് പ്രസിഡന്റ് ഡോ.തങ്കം അരവിന്ദ് എന്നിവർ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പ്രൊഫ.പി.സി.തോമസ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, സിമി അജിത്ത് കുമാർ, മിനി സൈമൺ, ഡോ.സി.സിന്ധു എന്നിവർ പങ്കെടുക്കുമെന്ന് കണ്ണാട്ട് സുരേന്ദ്രൻ,എൻ.പി.രാമചന്ദ്രൻ, പി.വി.സുഭാഷ് ചന്ദ്രബോസ്, ജോസ് പുതുക്കാടൻ, സി.കെ.രാജഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |