
വടക്കാഞ്ചേരി: റഷ്യൻ കൂലിപട്ടാളത്തിലകപ്പെട്ട് ഉക്രൈൻ ഡ്രോൺ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തെക്കുംകര കുത്തുപാറ സ്വദേശി ജെയിനിനെ(30) നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരും വിദേശകാര്യ മന്ത്രാലയവും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി മുൻ പ്രസിഡന്റ് ജോസ് വള്ളൂർ. കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ (30) മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഗുരുതരവീഴ്ചയാണ് ഉണ്ടാകുന്നത്. ഇതിന് പരിഹാരം കാണണം. ജെയിൻ കുരിയന്റെ വീട്ടിൽ ജോസ് വള്ളൂർ സന്ദർശനം നടത്തി. ജെയിൻ കുരിയനുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റ് ജെയ്സൻ മാത്യു, വി.ജി.സുരേഷ് കുമാർ, ജോഷി കല്ലിയേൽ,സാജൻ പുളിയൻ മാക്കൽ,പി.വി.റോയ്,ദിലീപ് ആന്റണി എന്നിവരും ജോസ് വള്ളൂരിനൊപ്പം ഉണ്ടായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |